A Blessed Day for Me

Primary tabs

ഇന്ന് എനിക്ക്‌ മറ്റൊരു അനുഗൃഹീത ദിവസം. വെട്ടിത്തറ സെന്റ്‌ മേരീസ്‌ പള്ളിയിലേക്ക്‌ എന്റെ കുടുംബം ഇടവക മാറുന്നതിനുമുൻപ്‌ വെട്ടിത്തറ മാർ മിഖായേൽ ആയിരുന്നു ഇടവക. ഈ ഇടവക പ്രധാന ശുശ്രൂഷകൻ നിര്യാതനായ കുര്യാച്ചൻ ജേഷ്ഠനാണു ഒരു മദ്ബഹാ ശുശ്രൂഷനായപ്പോൾ എന്നെ ധൂപം വീശാൻ പഠിപ്പിച്ചത്‌. ഈ ഇടവക വികാരി, എന്റെ അയൽക്കാരൻ പരേതനായ വന്ദ്യ തുരുത്തേൽ ഗീവറുഗ്ഗീസ്‌ കോർ എപ്പിസ്ക്കോപ്പയാണു എന്നെ സുറിയാനിയും ആരാധനാക്രമവും പഠിപ്പിച്ചത്‌. ഞാൻ ശെമ്മാശ സ്ഥാനം സ്വീകരിച്ചിപ്പോൾ ഈ ഇടവകാംഗം പരേതനായ ശ്രീ കെ. എം. മൈക്കിൾ ഉപഹാരമായി നൽകിയ അഭി. ഡോ. പൗലോസ്‌ മാർ ഗ്രീഗോറിയോസ്‌ തിരുമേനിയുടെയും അഭി. ഡോ. ഗീവറുഗ്ഗീസ്‌ മാർ ഒസ്താത്തിയോസ്‌ തിരുമേനിയുടെയും, അന്ന് വായിച്ചിട്ട്‌ ഒന്നും മനസ്സിലാകാതിരുന്ന, ഓരോ പുസ്തകമാണു എനിക്ക്‌ അവ കുറെ എങ്കിലും മനസ്സിലാക്കാൻ പറ്റുന്നവിധം പഠനം തുടരാൻ പ്രചോതനമായത്‌. എന്റെ സഭാ ഐക്യ പരിശ്രമത്തിൽ വലിയ തുണയായിരുന്ന എന്റെ പിതൃസഹോദരപുത്രൻ ശ്രീ എം. കെ. മാത്യു ഇവിടെയാണു മരിച്ച്‌ അടക്കപ്പെട്ടിരിക്കുന്നത്‌. എന്നാൽ കഴിഞ്ഞ 23 വർഷമായി അവിടെ പോകാൻ കഴിയാത്ത വിധത്തിൽ സമാധാന വിരുദ്ധർക്കായിരുന്നു ഭരണം. ഇന്ന് അവിടെ വിശുദ്ധ കുർബ്ബാന അർപ്പിക്കാൻ ദൈവം അനുവദിച്ചു.